Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reji Cherian

ഒ​രു കാ​ര​ണ​വ​ശാ​ലും അ​വ​ധി ന​ൽ​കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം; ക​ടു​പ്പി​ച്ച് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ

ആ​ല​പ്പു​ഴ: ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി പ്ര​മാ​ണി​ച്ച് കു​ട്ട​നാ​ട്ടി​ൽ പ്രാ​ദേ​ശി​ക അ​വ​ധി ന​ൽ​കാ​ത്ത​തി​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ. സ​ഭ​യി​ൽ അ​നു​കൂ​ല മ​റു​പ​ടി ന​ൽ​കി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ര​ഹ​സ്യ​പ​രാ​മ​ർ​ശം ത​ന്നെ ഏ​റെ വി​ഷ​മി​പ്പി​ച്ചു.

മു​ന്ന​ണി​ക്ക​ക​ത്തു​ള്ള എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ട് നേ​രി​ട്ട് ഇ​ക്കാ​ര്യം ചോ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 29-ാം തീ​യ​തി ച​മ്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി പ്ര​മാ​ണി​ച്ച് പ്രാ​ദേ​ശി​ക അ​വ​ധി വേ​ണ​മെ​ന്ന് റെ​ജി ചെ​റി​യാ​ൻ സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ ശേ​ഷം തൊ​ട്ട​ടു​ത്തി​രു​ന്ന പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യോ​ട് ഒ​രു കാ​ര​ണ​വ​ശാ​ലും ന​ൽ​കി​ല്ല എ​ന്ന് പ​റ​യു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ങ്ങ​നെ​യൊ​രു പ​രാ​മ​ർ​ശം ന​ട​ത്തി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് റെ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

ഇ​തി​നെ പ​രി​ഹ​സി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. ഇ​ത്രേ​യു​ള്ളൂ വി.​ഡി. സ​തീ​ശ​ന്‍റെ വി​ശ്വാ​സ്യ​തയെന്ന് വീ​ഡി​യോ ഷെ​യ​ർ ചെ​യ്‌​ത്‌ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ പ​രി​ഹ​സി​ച്ചു. ബി​നീ​ഷ് കോ​ടി​യേ​രി​യും സ​തീ​ശ​നെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി.

Latest News

Corehub Up